നിശ്ചിത തുകയ്ക്ക് മുകളില്‍ സംസ്ഥാനത്തിനകത്തും സ്വര്‍ണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ - വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തി ജി എസ് ടി കൗണ്‍സില്‍ യോഗം
നിശ്ചിത തുകയ്ക്ക് മുകളില്‍ സംസ്ഥാനത്തിനകത്തും സ്വര്‍ണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ - വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തി ജി എസ് ടി കൗണ്‍സില്‍ യോഗം.
രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ - വേ ബില്‍ സമ്പ്രദായത്തിന് ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്നലെ അംഗീകാരം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന രംഗത്തെത്തി.
സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ വേ ബില്‍ ഏര്‍പ്പെടുത്താനുള്ള ജി എസ് ടി കൗണ്‍സില്‍ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് സ്വര്‍ണ വ്യാപാരികളുടെ സംഘടന അഭിപ്രായപ്പെടുന്നത്. രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാല്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ ചെറുകിട കച്ചവടക്കാര്‍ ഇല്ലാതാകുമെന്നും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചൂണ്ടികാട്ടി.
"
https://www.facebook.com/Malayalivartha