സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,540 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. പവന് 44,320 രൂപയിലുമാണ് വ്യാപാരം.
പവന് ഇന്നലെ 80 രൂപ വര്‍ദ്ധിച്ചിരുന്നു. ഗ്രാമിന് 10 രൂപയുടെ വര്‍ദ്ധനവാണ് ഇന്നലെയുണ്ടായത്. ഇന്നലെ പവന് 44,560 രൂപയുടെ നിരക്കിലാണ് വില്പന നടന്നത്. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 5,570 രൂപ നിരക്കിലാണ് വില്പ്പനയായിരുന്നത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha