സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്... പവന് 43960 രൂപ
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വര്‍ണവില ചാഞ്ചാടുന്നുണ്ട്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു.
ഇന്ന് 120 രൂപയും കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണവില 44000 ത്തിന് താഴേക്ക് എത്തിയിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4548 രൂപയാണ്.
അതേസമയം തുടര്‍ച്ചയായ രണ്ടാം ദിനം വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു രൂപ തന്നെയാണ് കുറഞ്ഞത്. വിപണി നിരക്ക് 79 രൂപയാണ്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
"
https://www.facebook.com/Malayalivartha