സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 80 രൂപ കുറഞ്ഞ് 43,960 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,495 രൂപയിലെത്തിയിട്ടുണ്ട്.
24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 47,960 രൂപയും, ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,995 രൂപയുമായിട്ടുണ്ട്. ഇത് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ ദിവസവും സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞിരുന്നു (22 കാരറ്റ്).
ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 60 പൈസ കുറഞ്ഞ് 76.70 രൂപയും എട്ട് ഗ്രാമിന് 4.80 രൂപ കുറഞ്ഞ് 613.60 രൂപയുമായിട്ടുണ്ട്. ഓണം സീസണ്‍ വൈകാതെ ആരംഭിക്കുമെന്നതിനാല്‍ സ്വര്‍ണവിപണിക്ക് അല്‍പം ഉണര്‍വുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha