സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.... പവന് 200 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.
ഇന്നലെ 43,960 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 44,320 രൂപ പവന് രേഖപ്പെടുത്തി. തുടര്‍ന്ന് ആഗസ്റ്റ് രണ്ടിന് 44,080 രൂപയിലേക്ക് താഴ്ന്നു.
മൂന്നിനും നാലിനും സ്വര്‍ണവില മാറ്റമില്ലാതെ 43,960 രൂപയില്‍ നിലനിന്നു. ആഗസ്റ്റ് അഞ്ചിന് വില 44,120 രൂപയിലേക്ക് ഉയരുകയും ആറിനും ഏഴിനും മാറ്റമില്ലാതെ തുടരുകയും ചെയ്തു. എട്ടിന് വില 44,040 രൂപയിലേക്ക് താഴ്ന്നു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha