സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 43,720 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,465 രൂപയിലും പവന് 43,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചു ശനിയാഴ്ചയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്. തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വര്‍ണ വില ശനിയാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തിയത്.
ജൂലായ് 12നും ഇതേ നിലവാരത്തിലാണ് വ്യാപാരം നടന്നത്. നേരിയ വര്‍ധന ഉണ്ടായെങ്കിലും ഒരു മാസത്തിനിടയിലെ താഴ്ന്ന നിരക്കാണിത്.ഈ മാസം 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഓഗസ്റ്റ് 11 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,455 രൂപയും പവന് 43,640 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha