സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുറവ്...
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുറവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ജൂലൈ 10 ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണം. രണ്ട് ദിവസംകൊണ്ട് 160 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43560 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5445 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4518 രൂപയാണ്. തുടര്‍ച്ചയായ വിലയിടിവിന് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് ശനിയാഴ്ച സ്വര്‍ണവില 43720 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇന്നലെ 80 രൂപ ഇടിഞ്ഞ് പവന് 43640 രൂപയിലെത്തി. ഗ്രാമിന് ഇന്നലെ 5455 രൂപയായിരുന്നു.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തന്നെയാണ് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
"
https://www.facebook.com/Malayalivartha