സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു... പവന് 43,280 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 43,280 രൂപയായിരുന്നു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,410 രൂപയിലെത്തി. സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണുള്ളത്.
24 കാരറ്റ് സ്വര്‍ണം പവന് 304 രൂപ കുറഞ്ഞ് 47,216 രൂപയായിരുന്നു. ഗ്രാമിന് 5,902 രൂപയാണ് വിപണി വില. ഈ മാസം ഒന്നു മുതല്‍ സ്വര്‍ണവില ഇടിയുന്ന പ്രവണത തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 440 രൂപയുടെ ഇടിവാണുണ്ടായത്.
അതേസമയം ഇന്ന് വെള്ളി വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 76.70 രൂപയും എട്ട് ഗ്രാമിന് എട്ട് രൂപ വര്‍ധിച്ച് 613.60 രൂപയുമായി.
https://www.facebook.com/Malayalivartha