സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 43,280 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല, നാലുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വ്യാഴാഴ്ച കുറഞ്ഞാണ് സ്വര്‍ണം ഈ നിരക്കില്‍ എത്തിയത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം ഇതുവരെ പവന് 1,040 രൂപ കുറഞ്ഞു.
ഓണം പ്രമാണിച്ച് ഇപ്പോള്‍ സ്വര്‍ണം വാങ്ങാനും ബുക്ക് ചെയ്ത് വയ്ക്കാനും നല്ല സമയമാണ്. കൂടാതെ കേരളത്തിലെ എല്ലാ ജുവല്ലറികളിലും ഓണം സ്വര്‍ണോത്സവം ആരംഭിച്ചിട്ടുണ്ട്. പത്തുകോടി രൂപയുടെ സമ്മാനങ്ങളാണ് സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുള്ളത് .
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha