സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്....പവന് 80 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.
അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ആഗസ്റ്റ് മാസം അവസാനിക്കാറാകുമ്പോള്‍ പവന് 960 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വില കുറഞ്ഞപ്പോള്‍ ബുക്ക് ചെയ്തവര്‍ക്ക് അതേ വിലയില്‍ പിന്നീട് സ്വര്‍ണം വാങ്ങാനായി ഇത് അവസരമേകും. ഓണം, വിവാഹ സീസണ്‍ സജീവമാകുന്നതോടെ ഇന്നത്തെ വില വര്‍ധന സാധാരണക്കാര്‍ക്ക് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
എന്നാല്‍ രാജ്യാന്തര വിപണിയില്‍ അഞ്ച് മാസത്തെ താഴ്ന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha