സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 43,600 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 43,600 രൂപയും ഗ്രാമിന് 5,450 രൂപയുമാണ് വില. 24 കാരറ്റ് സ്വര്‍ണം പവന് 47,560 രൂപയാണ്. ഗ്രാമിന് 5,945 രൂപയാണ് വിപണി വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിരുന്നു. ഇന്ന് വെള്ളി വിലയില്‍ കുറവുണ്ടായിട്ടുണ്ട്.
ഗ്രാമിന് 50 പൈസ കുറഞ്ഞ് 79.50 രൂപയും എട്ട് ?ഗ്രാമിന് നാലു രൂപ കുറഞ്ഞ് 636 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,914.10 യുഎസ് ഡോളറിലെത്തി.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha