സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു... പവന് 43,600 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വര്‍ണം പവന് 43,600 രൂപയും, 24 കാരറ്റ് സ്വര്‍ണം പവന് 47,560 രൂപയുമാണ് വില.
ഓണം സീസണ്‍ ആരംഭിച്ചതോടെ കടകളില്‍ മികച്ച വില്‍പനയാണെന്നാണ് വിവരം .ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 80 രൂപയും എട്ട് ഗ്രാമിന്് 640 രൂപയുമായിട്ടുണ്ട്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha