സ്വര്‍ണ്ണ വില പവന് 240 രൂപ കുറഞ്ഞു
സ്വര്‍ണ്ണ വില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 21,960 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,745 രൂപയുമാണ് നിരക്ക്. ഒരു മാസത്തിന് ശേഷമാണ് സ്വര്‍ണ്ണ വില ഇരുപത്തി രണ്ടായിരത്തിന് താഴേക്ക് എത്തുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം നേരിയ തോതില്‍ കുറഞ്ഞതാണ് സ്വര്‍ണവില കുറയാന്‍ കാരണം. എങ്കിലും ഓഹരി വിപണികള്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. സെന്‍സെക്സ് ഇന്ന് 50 പോയന്റും നിഫ്റ്റി 20 പോയന്റും ഉയര്‍ന്നു.
https://www.facebook.com/Malayalivartha