സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 43,600 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 43,600 രൂപയില്‍ തുടരുന്നു. 5,450 രൂപയാണ് ഗ്രാമിന്റെ വില. 24 കാരറ്റ് സ്വര്‍ണം പവന് 47,560 രൂപയും ഗ്രാമിന് 5,945 രൂപയുമാണ് വിപണി വില.
തുടര്‍ച്ചയായി നാലു ദിവസം വിലയില്‍ മാറ്റമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ബുധനാഴ്ച പവന് 272 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
ഇന്ന് വെള്ളി വിലയിലും മാറ്റമില്ല എട്ട് ഗ്രാമിന് 616 രൂപയും ഗ്രാമിന് 77 രൂപയുമാണ് വില. അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha