സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്.... പവന് 160 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്. 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ വര്‍ദ്ധിച്ച് 43,920 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 5,490 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച പവന് 160 രൂപ വര്‍ദ്ധിച്ച് 43,760 രൂപയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ വര്‍ദ്ധിച്ച് 47,912 രൂപയായി. ഗ്രാമിന് 22 രൂപ വര്‍ദ്ധിച്ച് 5,989 രൂപയാണ് വിപണി വില.
ഇന്ന് വെള്ളി വിലയിലും വര്‍ദ്ധനയുണ്ട്. എട്ട് ഗ്രാമിന് 5.60 രൂപ വര്‍ദ്ധിച്ച് 625.60 രൂപയും ഗ്രാമിന് 70 പൈസ വര്‍ദ്ധിച്ച് 78.20 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1,924.10 യുഎസ് ഡോളറായി.
"
https://www.facebook.com/Malayalivartha