സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് 5,505 രൂപയിലും പവന് 44,040 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് യഥാക്രമം 5,490 രൂപയിലും 43,920 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. തുടര്‍ച്ചയായ ഇടിവുകള്‍ക്കുശേഷം സംസ്ഥാനത്ത് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ചു.
രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് തിരിച്ചു കയറി വീണ്ടും റെക്കോര്‍ഡ് നിരക്കിനൊപ്പമെത്തിയപ്പോള് സ്വര്‍ണ വിലയും തിരിച്ചു കയറി 1947 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ചു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha