സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 42,920 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 42,920 രൂപ. ഏതാണ്ട് 5 മാസത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു . ഗ്രാമിന് 5,365 രൂപയിലും പവന് 42,920 രൂപയുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,390 രൂപയിലും പവന് 43,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് പവന് 880 രൂപ കുറഞ്ഞു.
മാര്‍ച്ച് 9 നാണ് ഇതിന് മുന്‍പ് വിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചത്. പവന് 40,720 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്. അതിന് ശേഷം സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. മെയ് 5ന് എക്കാലത്തെയും ഉയര്‍ന്ന വില എന്ന റെക്കോര്‍ഡ് സ്വര്‍ണം സ്വന്തമാക്കി.
https://www.facebook.com/Malayalivartha