സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്.... പവന് 240 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ശനിയാഴ്ചയും കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 42,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിനാകട്ടെ 5335 രൂപയുമായി. ഈ മാസം തുടക്കത്തില്‍ 44,240 രൂപയായിരുന്നു പവന്റെ വില.
സെപ്റ്റംബറില്‍ മാത്രം പവന് 1,560 രൂപയാണ് കുറഞ്ഞത്. ഏറെക്കാലത്തെ താഴ്ന്ന നിലവാരത്തിന് ശേഷം കഴിഞ്ഞ മെയില്‍ പവന്റെ വില 45, 760 രൂപയിലെത്തിയിരുന്നു. അഞ്ച് മാസത്തിനിടെ പവന് നഷ്ടമായത് 3,080 രൂപ.
ആഗോള പ്രതിസന്ധി സ്വര്‍ണം നേട്ടമാക്കിയെങ്കിലും പലിശ നിരക്ക് വര്‍ധനയില്‍ നിന്ന് തല്‍ക്കാലം പിന്മാറ്റമുണ്ടാവില്ലെന്ന സൂചനയാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു
"
https://www.facebook.com/Malayalivartha