സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 480 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെയിടിഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി വില ഇടിയുകയാണ്. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 42,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപ കുറഞ്ഞ്, 5260 രൂപയായി.
കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ പവന് രണ്ടായിരം രൂപയിലധികമാണ് കുറഞ്ഞിരിക്കുന്നത്. സെപ്തംബര്‍ ഇരുപതിന് 44,160 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്
https://www.facebook.com/Malayalivartha