സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില...പവന് 42,080 രൂപ
സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 42,080 രൂപയാണ് വിപണി വില. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞാണ് ഈ നിരക്കില്‍ എത്തിയത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വിപണിയില്‍ 5,260 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നലെ 60 രൂപയാണ് കുറഞ്ഞത്. ഫെബ്രുവരി മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വില എത്തിയിരിക്കുന്നത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha