സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഉണര്‍വ്....പവന് 80 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഉണര്‍വ്....പവന് 80 രൂപയുടെ വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയര്‍ന്ന് ഗ്രാമിന് 5,250 രൂപയിലും പവന് 42,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,240 രൂപയിലും പവന് 41,920 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഒക്ടോബര്‍ 1ന് രേഖപ്പെടുത്തിയ 42,680 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.
രാജ്യാന്തര സ്വര്‍ണ അവധി വില 1840 ഡോളറില്‍ താഴെയാണ് തുടരുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 6 ലെ വിലയെക്കാള്‍ 3,720 രൂപ ഇന്നത്തെ വില വെച്ച് നോക്കുമ്പോള്‍ സ്വര്‍ണത്തിന് വര്‍ധിച്ചിട്ടുണ്ട്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha