സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്. ഇതോടെ പവന് 42,200 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 5,275 രൂപയായി ഉയര്‍ന്നു. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു.
വ്യാഴാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നെങ്കിലും അതിനുമുമ്പുള്ള ദിവസങ്ങളില്‍ വില കുത്തനെയിടിഞ്ഞിരുന്നു. പത്ത് ദിവസത്തിനിടെ പവന് രണ്ടായിരം രൂപയോളമാണ് കുറഞ്ഞത്.
സെപ്തംബറില്‍ പവന് 44,240 രൂപയെന്ന ഉയര്‍ന്ന നിരക്കിലേക്കെത്തിയ സ്വര്‍ണവില ഒക്ടോബര്‍ അഞ്ചിന് 41,920 എന്ന താഴ്ന്ന നിരക്കിലേക്ക് പതിച്ചിരുന്നു. അമേരിക്കന്‍ ഡോളറിന്റെ പ്രഭാവമായിരുന്നു വിലയില്‍ പ്രതിഫലിച്ചത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha