സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുത്തനെ ഉയരുന്നുണ്ട്. ശനിയായഴ്ച രണ്ട് തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. ഇതോടെ മൂന്ന് ദിവസങ്ങളിലായി 680 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42680 രൂപയാണ്.
സെപ്റ്റംബര്‍ 26 മുതല്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. തുടര്‍ന്ന് 10 ദിവസംകൊണ്ട് 2040 രൂപയാണ് ഒരു പവന് കുറഞ്ഞത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കായിരുന്നു സ്വര്‍ണവില എത്തിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5335 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4408 രൂപയുമാണ്.
അതേസമയം വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
https://www.facebook.com/Malayalivartha