സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും വര്‍ദ്ധനവ്.... പവന് 240 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും വര്‍ദ്ധനവ്. പവന് 240 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 30 രൂപ വര്‍ദ്ധനവ്. ഇതോടെ, പവന് വില 42,920ഉം ഗ്രാമിന് 5365 രൂപയുമായി. നിലവില്‍ ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയിലാണ് സ്വര്‍ണം.
ഒക്ടോബര്‍ അഞ്ചിലെ വിലയായ 41,920 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. അഞ്ച് ദിവസം കൊണ്ട് പവന് ആയിരം രൂപയുടെ വര്‍ധനവാണുണ്ടായത്. ഇന്നലെ 160 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ശനിയാഴ്ച ഒറ്റദിവസം 520 രൂപയാണ് വര്‍ധിച്ചത്.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha