സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 280 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 280 രൂപയുടെ വര്‍ദ്ധനവ്. 43,200 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യമായിട്ടാണ് പവന് 43,000 കടക്കുന്നത്. ഗ്രാമിന് 35 രൂപ കൂടി 5,400 ആയി. ഇന്നലെയും വില വര്‍ദ്ധിച്ചിരുന്നു.
അതേസമയംസ്വര്ണ വില ഇടിഞ്ഞുകൊണ്ടായിരുന്നു ഈ മാസം ആരംഭിച്ചത്. സെപ്തംബര്‍ ഇരുപത്തിനാലിന് 44,240 രൂപയുണ്ടായിരുന്ന പവന് ഒക്ടോബര്‍ അഞ്ചിന് 41, 920 ലെത്തിയിരുന്നു. പത്ത് ദിവസം കൊണ്ട് രണ്ടായിരം രൂപയിലധികമാണ് കുറഞ്ഞത്.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha