സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല....പവന് 43,200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല....പവന് 43,200 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന് വില 5400 രൂപയില്‍ തന്നെ തുടരുകയാണ്. ഒരു പവന് സ്വര്‍ണത്തിന് വില 43,200 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4463 രൂപയാണ്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. ഇതോടെയാണ് സ്വര്‍ണവില 5400 രൂപയിലെത്തിയത്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha