സ്വര്‍ണത്തിന് വന്‍ വിലവര്‍ദ്ധനവ്... ഇന്നലെ ഒറ്റ ദിവസം പവന് വര്‍ദ്ധിച്ചത് 1120 രൂപ...
സ്വര്‍ണത്തിന് വന്‍ വിലവര്‍ദ്ധനവ്. ഇന്നലെ ഒറ്റ ദിവസം പവനു കൂടിയത് 1120 രൂപ. ഗ്രാമിന് 140 രൂപയാണ് വര്‍ധന. ഒരു പവന് സ്വര്‍ണത്തിനു സംസ്ഥാനത്ത് 44,320 രൂപയായി.
22 കാരറ്റിനു ഗ്രാമിന് വില 5540 രൂപ. സ്വര്‍ണത്തിന് ഇനിയും വില ഉയരുമെന്നാണ് സൂചന.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha