കരുതലോടെ... അടുത്തമാസത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് വിപണി വിദഗ്ദ്ധര്‍.... പവന് 49,000 രൂപയോടടുക്കും, വെള്ളി വിലയും കുതിച്ചുയരും
കരുതലോടെ... അടുത്തമാസത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് വിപണി വിദഗ്ദ്ധര്‍.... പവന് 49,000 രൂപയോടടുക്കും, വെള്ളി വിലയും കുതിച്ചുയരും.
അടുത്ത മാസം പകുതിയോടെ സ്വര്‍ണവില ഗ്രാമിന് 7000 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍. നിലവിലെ വിപണി വിലയില്‍ നിന്ന് ഏകദേശം 5000 രൂപ വര്‍ധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തിയേക്കും.
ഗ്രാമിന് 600 രൂപയുടെ വര്‍ധനവുണ്ടാകും. നിലവില്‍ 44000ത്തിന് മുകളിലാണ് സ്വര്‍ണവില. സ്വര്‍ണവിലയില്‍ 3.3% വളര്‍ച്ചയുണ്ടാകുമെന്നും വിദഗ്ധര്‍ .
സ്വര്‍ണവിലയില്‍ മാത്രമല്ല വെള്ളി വിലയും കുതിച്ചുയരും. വെള്ളിക്ക് ഏകദേശം 5,000 രൂപ ഉയര്‍ന്ന് ദീപാവലിയാകുമ്പോള്‍ കിലോഗ്രാമിന് 75,000 രൂപയില്‍ എത്തുമെന്നും മുന്നറിയിപ്പുണ്ട്.
ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങല്‍) അനുകൂലമായ അന്തരീക്ഷം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയിലാണ്. നിലവില്‍ ബുളീയന് അനുയോജ്യമായ അന്തരീക്ഷമാണ്.
കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ശേഷം സ്വര്‍ണ വില 17 ശതമാനത്തിലധികവും വെള്ളി വില 23 ശതമാനത്തിലധികവും ഉയര്‍ന്നു. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ മിഡില്‍ ഈസ്റ്റില്‍ വര്‍ധിക്കുന്ന ആശങ്കയാണ് സ്വര്‍ണത്തെ നിക്ഷേപമെന്ന രീതിയില്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. അനിശ്ചിത സമയങ്ങളില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha