സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വര്‍ദ്ധനവ്. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയത്. 44,560 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 25 രൂപ കൂടി 5,570 രൂപയായി. പവന് ഇന്നലെ 400 രൂപ കൂടിയിരുന്നു. 4,360 രൂപയ്ക്കായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. പണിക്കൂലിയും ജി എസ് ടിയുമടക്കം ട്രഡീഷണല്‍ ഡിസൈനൊക്കെ വാങ്ങുന്നവര്‍ക്ക് ഏകദേശം അരലക്ഷത്തോളമാകും.
കഴിഞ്ഞ കുറച്ചുനാളുകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു വരുന്നു. ഒക്ടോബര്‍ അഞ്ചിന് പവന് 41, 920 ലെത്തിയിരുന്നു. പതിനാലാം തീയതി പവന് 1100 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്.
ഇതോടെ വില 44,320 ആയി ഉയര്‍ന്നു.അതേസമയം, ഇരുപത്തിനാല് കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 216 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വില 48,608 ആയി ഉയര്‍ന്നു. ഗ്രാമിന് 27 രൂപയാണ് കൂടിയത്. 6,076ലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 432 രൂപ വര്‍ദ്ധിച്ചിരുന്നു.
https://www.facebook.com/Malayalivartha