സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു....പവന് 120 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു....ഈ മാസത്തില്‍ വലിയ കുതിപ്പാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 45,440 രൂപയായി. 45,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് ഇന്നലത്തെ 5655 എന്നതില്‍ നിന്നും 5680 ലേക്ക് എത്തി.
അതേസമയം 24 കാരറ്റ് സ്വര്‍ണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പവന് 128 രൂപ വര്‍ധിച്ച് 49,568 എന്ന നിരക്കിലും ഗ്രാമിന് 16 രൂപ വര്‍ധിച്ച് 6196 എന്ന നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. സമീപ ദിവസങ്ങളില്‍ തന്നെ സ്വര്‍ണ വില ഈ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha