സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല.ഗ്രാമിന് 5680 രൂപയിലും പവന് 45,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയര്‍ന്ന് വ്യാഴാഴ്ചയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്. ഇതുവരെ പവന് 2760 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 5 ന് രേഖപ്പെടുത്തിയ പവന് 41,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയില്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇനിയും വിലവര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രാജ്യാന്തര തലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നു നില്ക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിക്കുന്നതും വരും ദിവസങ്ങളില്‍ വിലയെ സ്വാധീനിച്ചേക്കും.
"
https://www.facebook.com/Malayalivartha