സ്വര്‍ണനിരക്ക് സര്‍വകലാ റെക്കോര്‍ഡില്‍......... സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 480 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണനിരക്ക് സര്‍വകലാ റെക്കോര്‍ഡില്‍......... സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 480 രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് 60 രൂപ വര്‍ധിച്ച് വില 5740 രൂപയായി. പവന് 480 രൂപ കൂടി 45,920 രൂപയിലെത്തി.
2023 മെയ് അഞ്ചിലായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. അന്ന് 45,760 രൂപയായിരുന്നു പവന്റെ വില. സ്പോട്ട് ഗോള്‍ഡിന്റെ വിലയും വന്‍തോതില്‍ ഉയരുന്നു. വെള്ളിയാഴ്ച സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 2000 ഡോളറായി ഉയര്‍ന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണികളില്‍ അനിശ്ചിതത്വം തുടരുന്നു. ഇതുമൂലം നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണം തെരഞ്ഞെടുക്കുകയാണ്. സംഘര്‍ഷം അയവില്ലാതെ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയെ അത് സ്വാധീനിക്കും.
അതേസമയം, നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണികള്‍ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സൂചിക സെന്‍സെക്സ് 634 പോയിന്റ് നേട്ടത്തോടെ 63,782 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"
https://www.facebook.com/Malayalivartha