സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുന്നു...സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് കേരത്തിലെ സ്വര്‍ണവില. ഇന്നലെ 480 രൂപ ഉയര്‍ന്ന് വില 45920 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2006 ഡോളറിലാണ്.
ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83. 24 ആണ്. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നു.
വിവാഹ സീസണ്‍ ആയതിനാല്‍ വിലവര്‍ധനവ് കേരള വിപണിയില്‍ തിരിച്ചടിയായിട്ടുണ്ട്. മെയ് 5 നാണു മുന്‍പ് സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4758 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
" f
https://www.facebook.com/Malayalivartha