സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 400 രൂപ കുറഞ്ഞു
റെക്കോര്‍ഡ് നിലയിലേക്കു കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 45,360 രൂപ. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 ആയി.
ശനിയാഴ്ച സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കായ 45,920ല്‍ എത്തിയിരുന്നു. ഇന്നലെ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha