സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 45,120 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 30 രൂപയുടെ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5640 രൂപ.
പവന് ഇന്നലെ 400 രൂപയും തിങ്കളാഴ്ച 160 രൂപയും താഴ്ന്നിരുന്നു. മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 800 രൂപ. റെക്കോര്‍ഡ് നിലയിലേക്കു കയറിയ ശേഷമായിരുന്നു സ്വര്‍ണവില ഇടിഞ്ഞത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha