സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് ...പവന് 80 രൂപയുടെ കുറവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് ...പവന് 80 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45200 രൂപയാണ്.
കഴിഞ്ഞ മാസം സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആഴ്ച 45920 വരെയെത്തിയ സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ഉയരുന്നതാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2004 ഡോളറിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5650 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4680 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
"
https://www.facebook.com/Malayalivartha