സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല....പവന് 45200 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല....പവന് 45200 രൂപ . ഇന്നലെ പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി നിരക്ക് 45200 രൂപയാണ്.
കഴിഞ്ഞ മാസം സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആഴ്ച 45920 വരെയെത്തിയ സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ഉയരുന്നതാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2004 ഡോളറിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5650 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4680 രൂപയുമാണ്. വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്ണയിക്കപ്പെടുന്നത്തി
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
"
https://www.facebook.com/Malayalivartha