മൂന്ന് ദിവസത്തിന് ശേഷം വർദ്ധിച്ചു, സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞപ്പോൾ ഇന്ന് 80 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5555 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിൽപ്പന നിരക്ക് 44440 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4605 രൂപയുമാണ്.
ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് വിപണി വില 44,360 രൂപയായി കുറഞ്ഞിരുന്നു. അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ശനിയാഴ്ച ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയായിരുന്നു. ഒരുഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
https://www.facebook.com/Malayalivartha