വമ്പൻ കുതിച്ചുചാട്ടം, ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് വർദ്ധിച്ചത് 320 രൂപ
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് വർദ്ധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5595 രൂപയും. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4640 രൂപയുമാണ്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇതോടെ ഇന്നും ഇന്നലെയുമായി സ്വർണവില 400 രൂപയോളമാണ് ഉയർന്നത്.
അതേസമയം വെള്ളിയുടെ വില രണ്ട് രൂപ വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
https://www.facebook.com/Malayalivartha