സംസ്ഥാനത്ത് സ്വർണ വില വീണ്ടും 45000 കടന്നു, ഒരു പവന് ഇന്ന് 480 രൂപ വർദ്ധിച്ചു
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നു. ഒരു പവന് ഇന്ന് 480 രൂപ ഉയർന്നതോടെ സ്വർണ വില 45000 കടന്നു. കഴിഞ്ഞ നാല് ദിവസങ്ങൾകൊണ്ട് 880 രൂപയാണ് പവന് വർദ്ധിച്ചത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4690 രൂപയുമാണ്. കഴിഞ്ഞ നാല് ദിവസങ്ങൾകൊണ്ട് 880 രൂപയാണ് പവന് വർദ്ധിച്ചത്.
ഒക്ടോബറിലാണ് സ്വർണവില റെക്കോർഡിട്ടത്. 45960 രൂപ വരെ എത്തിയ വില സർവകാല റെക്കോർഡിലായിരുന്നു. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. രണ്ട് രൂപ വർദ്ധിച്ച് വില 80 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
https://www.facebook.com/Malayalivartha