സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.... സംസ്ഥാനത്ത് സ്വര്‍ണവില പവന് 600 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.... സംസ്ഥാനത്ത് സ്വര്‍ണവില പവന് 600 രൂപയുടെ വര്‍ദ്ധനവ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 46,480 രൂപയായി. ഗ്രാമിന് എഴുപത്തിയഞ്ച് രൂപകൂടി. 5,810 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
നിലവിലെ റെക്കോര്‍ഡ് പവന് 45,920 രൂപയായിരുന്നു. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് 46,480 രൂപയിലെത്തിയത്. ഇതിന്റെ കൂടെ പണിക്കൂലിയും ജി എസ് ടിയും കൂടി വരുമ്പോള്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ അരലക്ഷത്തിലധികം കൊടുക്കേണ്ടി വരും. ഇന്നലെ പവന് 45,880ലും ഗ്രാമിന് 5,735 രൂപയ്ക്കുമായിരുന്നു വ്യാപാരം നടന്നത്.
അതേസമയം ഇരുപത്തിനാല് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 656 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ 50,704 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 82 രൂപ കൂടി 6,338 ആയി ഉയര്‍ന്നു. പതിനെട്ട് കാരറ്റിന് 496 രൂപ കൂടി. പവന് 38,032 രൂപയ്ക്കാണ് വ്യാപാരമുള്ളത്.
ഏതായാലും സാധാരണക്കാര്‍ക്കും വിവാഹപാര്‍ട്ടിക്കാര്‍ക്കും കനത്ത തിരിച്ചടിയായി ഈ സ്വര്‍ണത്തിന്റെ കുതിപ്പ്.
"
https://www.facebook.com/Malayalivartha