സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു ഗ്രാമിന് 60 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. പവന് 480 രൂപയുടെ കുറവും. ഗ്രാമിന് 5750 രൂപ നിരക്കിലും പവന് 46,000 രൂപ നിരക്കിലും വ്യാപാരം നടക്കുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.
നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
അതേസമയം ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്. ഇതോടെ പവന് ഇന്നലെ 46,480 രൂപയായി. ഗ്രാമിന് എഴുപത്തിയഞ്ച് രൂപ വര്‍ദ്ധിച്ച് 5,810 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്.
നിലവിലെ റെക്കോര്‍ഡ് പവന് 45,920 രൂപയായിരുന്നു. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്നലെ 46,480 രൂപയിലെത്തിയത്.
അതേസമയം ഇരുപത്തിനാല് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 656 രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്. ഇതോടെ 50,704 രൂപയായി ഉയര്‍ന്നു. ഏതായാലും പണിക്കൂലിയും ജി എസ് ടിയും കൂടി വരുമ്പോള്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ അരലക്ഷത്തിലധികം കൊടുക്കേണ്ടി വരും.
"
https://www.facebook.com/Malayalivartha