സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160രൂപയുടെ വര്‍ദ്ധനവ്..ഡിസംബര്‍ ഒന്നാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന് 46,160 രൂപയാണ് നിരക്ക്. വര്‍ഷമാദ്യം 40,360 രൂപയ്ക്ക് ആരംഭിച്ച സ്വര്‍ണവില ഒരു വര്‍ഷം പിന്നിടാനായി ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ 5,800 രൂപ വരെ ഒരു പവന്‍ ഇനത്തില്‍ ഉയര്‍ന്നു കഴിഞ്ഞു.
ഡിസംബര്‍ മാസം തുടങ്ങുമ്പോള്‍ വീണ്ടും ഉയരങ്ങള്‍ തേടി സംസ്ഥാനത്തെ സ്വര്‍ണവില . വളരെ ചെറിയ തുകയ്ക്ക് ഒരു കാലത്തു ലഭ്യമായിരുന്ന സ്വര്‍ണം ഇപ്പോള്‍ കയ്യെത്താ ഉയരത്തില്‍ എത്തിയിരിക്കുകയാണ്.
2023 നവംബര്‍ മാസത്തിലാണ് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തി്. നവംബര്‍ 29ന് ഒരു പവന്‍ സ്വര്‍ണത്തിന് 46,480 രൂപ വരെയായി. അത്രകണ്ട് സജീവമായ ഒരു വിവാഹ സീസണല്ല എന്നിരുന്നാലും കേരളത്തില്‍ സ്വര്‍ണവില താഴേക്കു വരും എന്നൊരു സൂചന ഇപ്പോഴില്ല. ആദ്യമായി പവന് 45,000 രൂപ എന്ന നിലയില്‍ കൂടുന്നത് 2023 ഏപ്രില്‍ അഞ്ചിനാണ്. അവിടെ നിന്നും ഏഴുമാസത്തിലധികം കഴിഞ്ഞു പവന് 46,000 രൂപ എന്ന സംഖ്യയിലെത്താന്‍.
അതേസമയം സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം. ആഭരണം എന്നതിലുപരി വളരെ സുരക്ഷിതമായ ഒരു നിക്ഷേപം എന്ന നിലയില്‍ കൂടി പലരും കരുതലായി മാറ്റിവയ്ക്കുന്ന വിലയേറിയ ലോഹമാണിത്.
"
https://www.facebook.com/Malayalivartha