സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍... ഇന്ന് പവന് 600 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍... ഇന്ന് പവന് 600 രൂപയുടെ വര്‍ദ്ധനവ്. പവന് 46,760 രൂപയാണ് ഇന്നത്തെ വില. അറുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5845 രുപയായി.
കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 46,480 രൂപയാണ് ഇതിനു മുമ്പത്തെ റെക്കോര്‍ഡ് പവന്‍ വില. പിന്നീട് താഴ്ന്ന വില ഇന്നലെ വീണ്ടും വര്‍ധന രേഖപ്പെടുത്തിയിരുന്നു.
അതേസമയം 2023 നവംബര്‍ മാസത്തിലാണ് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തി. നവംബര്‍ 29ന് ഒരു പവന്‍ സ്വര്‍ണത്തിന് 46,480 രൂപ വരെയായി. അത്രകണ്ട് സജീവമായ ഒരു വിവാഹ സീസണല്ല എന്നിരുന്നാലും കേരളത്തില്‍ സ്വര്‍ണവില താഴേക്കു വരും എന്നൊരു സൂചന ഇപ്പോഴില്ല. ആദ്യമായി പവന് 45,000 രൂപ എന്ന നിലയില്‍ കൂടുന്നത് 2023 ഏപ്രില്‍ അഞ്ചിനാണ്. അവിടെ നിന്നും ഏഴുമാസത്തിലധികം കഴിഞ്ഞു പവന് 46,000 രൂപ എന്ന സംഖ്യയിലെത്താന്‍.
ഡിസംബര്‍ മാസം തുടങ്ങുമ്പോള്‍ വീണ്ടും ഉയരങ്ങള്‍ തേടി സംസ്ഥാനത്തെ സ്വര്‍ണവില . വളരെ ചെറിയ തുകയ്ക്ക് ഒരു കാലത്തു ലഭ്യമായിരുന്ന സ്വര്‍ണം ഇപ്പോള്‍ കയ്യെത്താ ഉയരത്തില്‍ എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha