സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ പവന് 600 രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. പവന് 46,760 രൂപയാണ് വില. അറുന്നൂറു രൂപയാണ് ഇന്നലെ കൂടിയത്. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5845 രുപയായി. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 46,480 രൂപയാണ് ഇതിനു മുമ്പത്തെ റെക്കോര്‍ഡ് പവന് വില. പിന്നീട് താഴ്ന്ന വില ഇന്നലെ വീണ്ടും വര്‍ധന രേഖപ്പെടുത്തിയിരുന്നു.
അതേസമയം നവംബര്‍ 29ന് ഒരു പവന് സ്വര്‍ണത്തിന് 46,480 രൂപ വരെയായി. അത്രകണ്ട് സജീവമായ ഒരു വിവാഹ സീസണല്ല എന്നിരുന്നാലും കേരളത്തില്‍ സ്വര്‍ണവില താഴേക്കു വരും എന്നൊരു സൂചന ഇപ്പോഴില്ല. ആദ്യമായി പവന് 45,000 രൂപ എന്ന നിലയില്‍ കൂടുന്നത് 2023 ഏപ്രില്‍ അഞ്ചിനാണ്. അവിടെ നിന്നും ഏഴുമാസത്തിലധികം കഴിഞ്ഞു പവന് 46,000 രൂപ എന്ന സംഖ്യയിലെത്താന്‍.ഡിസംബര്‍ മാസം തുടങ്ങുമ്പോള്‍ വീണ്ടും ഉയരങ്ങള്‍ തേടി സംസ്ഥാനത്തെ സ്വര്‍ണവില .
"
https://www.facebook.com/Malayalivartha