സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്... പവന് 47,000 കടന്നു
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 47,000 കടന്നു. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 47,080 രൂപയായി.ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരു ഗ്രാമിന് 5,885 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചിരുന്നു. നവംബര്‍ 30ന് ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയുമായിരുന്നു വില. ആറ് ദിവസത്തിനിടെ മൂന്നാം തവണയാണ് സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുന്നത്.
ശനിയാഴ്ച രേഖപ്പെടുത്തിയ 46,760 രൂപയായിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ ഉയരം. നവംബര്‍ 29 ന് 46,480 രൂപയിലെത്തിയതോടെയാണ് സ്വര്‍ണം പുതിയ ഉയരം കുറിക്കാന്‍ തുടങ്ങിയത്. ഡിസംബര്‍ ഒന്നിനുള്ള 46,160രൂപയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വില.
എന്നാല്‍ അത്രകണ്ട് സജീവമായ ഒരു വിവാഹ സീസണല്ല എന്നിരുന്നാലും കേരളത്തില്‍ സ്വര്‍ണവില താഴേക്കു വരും എന്നൊരു സൂചന ഇപ്പോഴില്ല. അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നുണ്ട്.
"
https://www.facebook.com/Malayalivartha