കുതിപ്പിനൊടുവില്‍ വന്‍ ഇടിവ്... സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 800 രൂപയുടെ കുറവ്
കുതിപ്പിനൊടുവില്‍ വന്‍ ഇടിവ്... സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 800 രൂപയുടെ കുറവ്. പവന് 800 രൂപയാണ് കുറഞ്ഞ് 46,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപ കുറഞ്ഞ് 5785 രൂപയായി.ഇന്നലെ ഈ മാസത്ത ഏറ്റവുമുയര്‍ന്ന വിലയായ 47,080 രൂപയായിരുന്നു പവന് വില.
തുടര്‍ച്ചയായി വില കയറിയ ശേഷമാണ് ഇന്ന് പവന് 800 രൂപ കുറഞ്ഞത്.രാജ്യാന്തര ഓഹരിവിപണികളിലുള്പ്പടെ വന്‍ നേട്ടമുണ്ടായ പശ്ചാത്തലത്തിലാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്. നിക്ഷേപകര്‍ ഓഹരികളിലേക്ക് തിരിയുന്നതായാണ് അനുമാനം.
നവംബര്‍ 13ന് 44,360 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചകൊണ്ട് ഇത് 47,080 വരെ വര്‍ധിച്ചു. 2720 രൂപയുടെ വര്‍ധനവാണ് പവനുണ്ടായത്.
https://www.facebook.com/Malayalivartha