സ്വര്‍ണവിലയില്‍ രണ്ടാം ദിനവും ഇടിവ്... പവന് ഇന്ന് 320 രൂപയുടെ കുറവ്
സ്വര്‍ണവിലയില്‍ രണ്ടാം ദിനവും ഇടിവ്... പവന് ഇന്ന് 320 രൂപയുടെ കുറവ്. കുതിച്ചുയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണ വിലയിലാണ് തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിുണ്ടായിരിക്കുന്നത്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 ആയി.
ഇന്നലെ ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 1120 രൂപയുടെ ഇടിവ്. അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത് .
" f
https://www.facebook.com/Malayalivartha