സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 440 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണം വില്‍പ്പന നടക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിവസമാണിന്ന്. വരുംദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകും.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ നല്‍കേണ്ട വില 45720 രൂപയാണ്. 440 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 55 രൂപ താഴ്ന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 47080 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1360 രൂപയുടെ കുറവാണുള്ളത്.
ഒരു പവന്റെ ആഭരണം വാങ്ങുമ്പോള്‍ ഇന്ന് 49500 രൂപയെങ്കിലും നല്‍കേണ്ടി വരും. മിക്ക ജ്വല്ലറികളിലും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഡിസൈന്‍ കുറഞ്ഞ സ്വര്‍ണത്തിനാണ് ഈ കൂലി. ഡിസൈന്‍ കൂടുന്നതിന് അനുസരിച്ച് പണിക്കൂലിയും വര്‍ധിക്കും. മാത്രമല്ല, കുറഞ്ഞ അളവ് സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി കൂടുതലായിരിക്കും.
"
https://www.facebook.com/Malayalivartha