സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്. നാല് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു ഗ്രാമിന് 5,875 രൂപയിലും പവന് 47,000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് വെള്ളിയാഴ്ച മുതല്‍ വ്യാപാരം നടന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഇത് വരെയുള്ള ഏറ്റവും കൂടിയ നിരക്ക്. ഈ നിരക്കിന് തൊട്ടരുകിലാണ് ഇന്നത്തെ സ്വര്‍ണ വിലയുള്ളത്. ഈ വര്‍ഷവും സ്വര്‍ണം റെക്കോര്‍ഡ് നിരക്കുകള്‍ ഭേദിക്കുമെന്നാണ് വിദ്ഗദരുടെ വിലയിരുത്തല്‍.
" f
https://www.facebook.com/Malayalivartha